Times Kerala

 ''ഞങ്ങൾക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്'' ; ബഹിരാകാശത്ത് നിന്നും സുനിത വില്യംസിന്റെ വീഡിയോ | Sunita williams live from iss boeing starliner stuck in space for a month

 
 ''ഞങ്ങൾക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്'' ; ബഹിരാകാശത്ത് നിന്നും സുനിത വില്യംസിന്റെ വീഡിയോ 
 തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തങ്ങൾ സുരക്ഷിതരാണെന്നും, ബോയിംഗ് സ്റ്റാർലൈനർ തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കിയത്.ജൂണ്‍ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസില്‍ പോയത്.

രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാല്‍, സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസില്‍ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു.നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇരുവരും ബുധനാഴ്ച വരുന്നത്.

Related Topics

Share this story