
ചണ്ഡീഗഢ്: ചണ്ഡീഗഡിലെ സുഖ്‌ന തടാകത്തിൽ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്(Sukhna Lake). തടാകത്തിന്റെ മൂന്ന് ഷട്ടറുകൾ ഇതിനോടകം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സുഖ്‌ന ചോയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ആശങ്കാ ജനകമായ സ്ഥിതിയാണ് പ്രദേശത്ത് ഉള്ളതെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.