ഇന്ത്യയുടെ 82-ാം ഗ്രാൻഡ്മാസ്റ്ററായി വി. പ്രണീത്
May 14, 2023, 18:43 IST

ഹൈദരാബാദ്: ഇന്ത്യൻ ചെസിന് അഭിമാനമായി മറ്റൊരു ഗ്രാൻഡ്മാസ്റ്ററുടെ ഉദയം. തെലുങ്കാന സ്വദേശിയായ 15 വയസുകാരൻ വി. പ്രണീത് ആണ് 2,500 ഇലോ പോയിന്റുകൾ മറികടന്ന് ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയത്. ബാകു ഓപ്പണിൽ യുഎസ് താരം ഹാൻസ് നീമാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ പട്ടികയിലെ 82-ാമനായി പ്രണീത് തന്റെ പേരുചേർത്തത്.
ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്കുള്ള ആദ്യ നോം 2022 മാർച്ചിലാണ് പ്രണീത് നേടിയത്. ഇന്റർനാഷണൽ മാസ്റ്റർ പദവിയുടെ പകിട്ടുമായി 2022 ജൂലൈയിൽ സ്വിറ്റ്സർലൻഡിലെ ബിയെൽ മാസ്റ്റേഴ്സ് പോരിനിറിങ്ങിയ താരം ടൂർണമെന്റിനിടെ രണ്ടാം ജിഎം നോമും പ്രണീത് സ്വന്തമാക്കി. ഒമ്പത് മാസങ്ങൾക്കിപ്പുറം ഫോർമെന്റേറ ഓപ്പണിലാണ് മൂന്നാമത്തെയും അവസാനത്തേതുമായ ജിഎം നോം പ്രണീത് നേടിയത്.