യുപിയിൽ 7.5 ലക്ഷം രൂപ മോഷ്ടിച്ച് കടന്ന പ്രതിയെ വെടിവച്ചു വീഴ്‌ത്തി പോലീസ്

ഉത്തർപ്രദേശിൽ 7.5 ലക്ഷം രൂപ മോഷ്ടിച്ച് കടന്ന പ്രതിയെ വെടിവച്ചു വീഴ്‌ത്തി പോലീസ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ നിന്ന് 7.5 ലക്ഷം രൂപ മോഷണം പോയിരുന്നു. ജൗൻപൂരിലെ ചാന്ദ്‌വാക് ജില്ലയിലെ ലബോറുവ പോലീസ് സ്‌റ്റേഷനിൽ താമസിക്കുന്ന രാജേന്ദ്രയുടെ മകൻ സുനിൽ ആണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിരുന്നു . പണവുമായി കടന്ന ഇയാൾക്കായി പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ദേവ്ഗാവ് കോട്വാലി പോലീസ് രാത്രിയിൽ പ്രദേശത്ത് പട്രോളിംഗ് നടത്തവേ മോഷ്ടാവ് ബൈക്കിൽ മെഹ്‌നാജ്പൂർ ഭാഗത്തേക്ക് പോകുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രതി മോട്ടോർ സൈക്കിളിൽ വരുന്നത് കണ്ട പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് സംഘത്തെ കണ്ട് ബൈക്ക് യാത്രികൻ ബൈക്ക് തിരിച്ച് പോകാൻ തുടങ്ങുകയും പോലീസ് സംഘം വളഞ്ഞപ്പോൾ അക്രമി പിസ്റ്റൾ ഉപയോഗിച്ച് പോലീസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.