ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് യമുന നദി വൃത്തിയാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി അർബൻ റിവർ മാനേജ്‌മെന്റ് പ്ലാൻ അഥവാ യുആർഎംപി ആരംഭിച്ചു.('Urban River Management Plan' launched to clean Yamuna in Delhi)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സിന്റെയും ഡൽഹി സർക്കാരിന്റെയും സഹകരണത്തോടെ ആരംഭിച്ച നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗായുടെ ഒരു സംരംഭമാണ് ഈ പദ്ധതി.
യുആർഎംപി ഒരു നയ റിപ്പോർട്ട് മാത്രമായിട്ടല്ല, മറിച്ച് ഒരു തത്സമയ രേഖയായി പ്രവർത്തിക്കണമെന്ന് എൻഎംസിജി ഡയറക്ടർ ജനറൽ രാജീവ് കുമാർ മിത്തൽ ഊന്നിപ്പറഞ്ഞു.