അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

amith sha
 പനാജി : അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു . പാകിസ്താനുമായി ചര്‍ച്ച നടന്ന സമയമുണ്ടായിരുന്നു. ഇനി  തിരിച്ചടിയുടെ സമയമാണെന്നും . ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരിക്കറും ചേര്‍ന്ന നടത്തിയ സുപ്രധാന നീക്കമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിക്കു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this story