
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ പോലീസുദ്യോഗസ്ഥന്റെ മകന്‍ ഓടിച്ച വാഹനം പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഭാവ്‌നഗറിലെ കല്യാണിബീഡില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്.
ലോക്കല്‍ ക്രൈം ബ്രാഞ്ച് എഎസ്‌ഐ അനിരുദ്ധ സിങ് വജുഭ ഗോഹ്‌ലിയുടെ മകനായ ഹര്‍ഷ് രാജ് സിങ്ങാ(20)ണ് കാര്‍ ഓടിച്ചിരുന്നത്.സുഹൃത്തുമായി കാര്‍ റേസിങ് നടത്തുകയായിരുന്നു.ഹര്‍ഷ് രാജ്, ക്രെറ്റയും ഇയാളുടെ സുഹൃത്ത് ചുവന്ന ബ്രെസയുമാണ് ഓടിച്ചിരുന്നത്. ഹര്‍ഷ് രാജിന്റെ കാര്‍ അമിതവേഗത്തിലെത്തി സ്‌കൂട്ടറിനെയും കാല്‍നടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്.
അപകടത്തിൽ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. വാഹനം 120-150 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് റിപ്പോർട്ടുകൾ.കാറിടിച്ചതിനെ തുടര്‍ന്ന് ഭാര്‍ഗവ് ഭട്ട് (30), ചമ്പാബെന്‍ വചാനി (62) എന്നിവരാണ് മരിച്ചത്. ഇതില്‍ ഭാര്‍ഗവ് തല്‍ക്ഷണം മരിച്ചു. ഹര്‍ഷ് രാജ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.