പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവം: അധ്യാപകൻ റിമാൻഡിൽ

teacher-beat-student

തമിഴ്‌നാട്: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത് പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമാണ് . കേസിൽ റിമാൻഡിലായത്  തമിഴ്‌നാട്ടിലെ ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് . 

കഴിഞ്ഞ ബുധനാഴ്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചത്. ഇയാൾ കുടിയെ  വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾ കൊണ്ട്  തുടർച്ചയായി ചവിട്ടുകയും ചെയ്തു. ഈ സംഭവം പുറംലോകമറിഞ്ഞത് ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്. തുടർന്ന് അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
 

Share this story