
മഹാരാഷ്ട്ര: ഛത്രപതി സംഭാജിനഗർ - ജൽഗാവ് ഹൈവേയിൽ ട്രക്കും മോട്ടോർ സൈക്കിളും തമ്മൽ കൂട്ടിയിടിച്ചു(Truck). വൈകുന്നേരം 4 മണിയോടെയാണ് സംഭവ നടന്നത്.
സംഭവത്തിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികളും അവരുടെ പിതാവും മരിച്ചു. കുട്ടികളുടെ അമ്മ ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിൽ ഫുലാംബ്രി താലൂക്കിലെ സതല ബുദ്രുക് സ്വദേശിയായ ഗോപാൽ ചന്ദൻസെ (45), മകൾ അനു (10), മകൻ രുദ്ര (8) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ മാതാവ് മീനാബായി (40) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.