ആശങ്കകള്‍ വേണ്ട ; ഒടുവില്‍ തീരുമാനമറിയിച്ച് ട്രായ് | TRAI

ആശങ്കകള്‍ വേണ്ട ; ഒടുവില്‍ തീരുമാനമറിയിച്ച് ട്രായ് | TRAI
Updated on

ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പുതിയ ടെലികോം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഒടിപി (വണ്‍-ടൈം-പാഡ്വേഡ്) സേവനങ്ങളില്‍ തടസം സൃഷ്ടിക്കില്ല എന്ന് വ്യക്തമാക്കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്(TRAI).

ഒടിപി ലഭിക്കുന്നത് ആര്‍ക്കും വൈകില്ലെന്ന് ട്രായ് അറിയിച്ചതായി ടെലികോം മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്തു. 2024 ഡിസംബര്‍ 1-ഓടെ രാജ്യത്തെ ടെലികോം നിയമങ്ങളില്‍ മാറ്റങ്ങള്‍ വരികയാണ്.

അതേസമയം വണ്‍-ടൈം-പാഡ്വേഡ് അടക്കമുള്ള എല്ലാ ബള്‍ക്ക് സന്ദേശങ്ങളുടെയും മെസേജ് ട്രെയ്സിബിലിറ്റി ഉറപ്പാക്കണമെന്ന് ടെലികോം സേവനദാതാക്കള്‍ക്ക് ട്രായ് കര്‍ശന നിര്‍ദേശം നല്‍കി. സ്പാമുകളെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം ട്രായ് ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com