ഡിസംബര്‍ മുതൽ ചിലപ്പോൾ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ടെലികോം സേവനങ്ങളിൽ മാറ്റങ്ങൾ വരുന്നു | TRAI

ഡിസംബര്‍ മുതൽ ചിലപ്പോൾ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ടെലികോം സേവനങ്ങളിൽ മാറ്റങ്ങൾ വരുന്നു | TRAI
Updated on

ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ ഒന്നു മുതൽ മാറ്റങ്ങൾ സംഭവിക്കാം(TRAI). ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ പ്രതിസന്ധി സംഭവിക്കുകയെന്ന് പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ടെലികോം സേവന​ദാതാക്കൾക്ക് നൽകിയിരുന്ന സമയപരിധി നവംബര്‍ 30ന് അവസാനിക്കുകയാണ്.

ഒടിപി മെസേജുകളിലൂടെയുള്ള സ്കാമുകൾ രാജ്യത്ത വർധിച്ചതോടെയാണ് എല്ലാ കൊമേഴ്‌സ്യല്‍ മെസേജുകളുടെയും ഉറവിടം ടെലികോം കമ്പനികള്‍ കണ്ടെത്തിയിരിക്കണം എന്ന നിർദേശം ട്രായ് നൽകിയത്. ഇത്തരം മെസേജുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഉപദ്രവകരമായ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ട്രായിയുടെ നിർദേശം.

Related Stories

No stories found.
Times Kerala
timeskerala.com