മരിച്ചെന്നു കരുതി ഫ്രീസറില്‍, ഏഴു മണിക്കൂറിന് ശേഷം വീണ്ടും ജീവിതത്തിലേക്ക്; ഒടുവിൽ മരണത്തിന് കീഴടങ്ങി യുവാവ്

news
 

ലക്നൗ: മരിച്ചു എന്ന കരുതി ഫ്രീസറില്‍ സൂക്ഷിക്കുകയും തുടർന്ന് ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്ത 40കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശ്രീകേഷ് കുമാറെന്നയാളാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. മീററ്റ് മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. നേരത്തെ യുവാവ് മരിച്ചു എന്ന് ഡോക്ടര്‍ തെറ്റായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ അഞ്ചുദിവസം ചികിത്സയില്‍ കഴിയവേയാണ്  ആരോഗ്യനില വഷളായത്  തുടര്‍ന്നായിരുന്നു മരണം.

മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഇലക്‌ട്രിഷ്യനായി ജോലി ചെയ്തിരുന്ന ശ്രീകേഷ് കുമാറിന് അപകടത്തിലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മൊറാദാബാദ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ശ്രീകേഷ് മരിച്ചു എന്ന് തെറ്റായി സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏഴുമണിക്കൂറിന് ശേഷമാണ് യുവാവിന് ജീവന്‍ ഉണ്ട് എന്ന് തിരിച്ചറിയുന്നതും വിദഗ്ധ ചികിത്സയ്ക്കായി മീററ്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതും

Share this story