Times Kerala

ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷപെടുത്താൻ കഴിഞ്ഞില്ല

 
ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം നിലംപൊത്തി: 40 തൊഴിലാളികൾ കുടുങ്ങി

ഉത്തരകാശി ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷപെടുത്താൻ കഴിയാത്തത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. രക്ഷ പ്രവർത്തനം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നു,എന്നിട്ടും ഇതുവരെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല എന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞത്.

 അന്താരാഷ്ട്ര വിദഗ്ധരുടെയും, ഏജൻസികളുടെയും സഹായം കേന്ദ്രസർക്കാർ എന്തുകൊണ്ട് രക്ഷ പ്രവർത്തനത്തിന് തേടുന്നില്ല, രക്ഷാ പ്രവർത്തനത്തിനു എല്ലാ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ വഴികളും തേടണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
 

Related Topics

Share this story