യുവതിയെയും മകളെയും കഴുത്തറത്ത് കൊന്ന നിലയിൽ കണ്ടെത്തി
Nov 18, 2023, 17:31 IST

പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബക്സർ ജില്ലയിലെ ബല്ലാപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.