'ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ!'; കാമുകിയെ കൊന്നു 59 കഷണങ്ങളായി വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ച കാമുകൻ; പിന്നാലെ ആത്മഹത്യ |Mahalaxmi Murder Case
2024, സെപ്റ്റംബർ 20, ബാംഗ്ലൂരിലെ വ്യാളിക്കാവലിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അപ്പാർട്ട്മെന്റിൽ നിന്നും വല്ലാത്തൊരു ദുർഗന്ധം വമിക്കുന്നു. എവിടെ നിന്നാണ് എന്ന് അറിയില്ല, ശ്വാസം എടുക്കാൻ പോലും കഴിയാത്ത രീതിയിൽ അത്രയും രൂക്ഷമാണ് ദുർഗന്ധം വമിക്കുന്നത്. ഒടുവിൽ സഹിക്കവയ്യാതെ അപ്പാർട്ട്മെന്റിലെ ഏതാനം അന്തേവാസികൾ അപ്പാർട്ട്മെന്റ് ഉടമയെ വിവരം അറിയിക്കുന്നു. അതോടെ സംഭവ സ്ഥലത്ത് എത്തിയ ഉടമ അപ്പാർട്ട്മെന്റിൽ ഉടനീളം പരിശോധന നടത്തുന്നു. ഒടുവിൽ ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്തുന്നു. മഹാലക്ഷ്മി എന്ന മുപ്പതുകാരിയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് അസഹനീയമായ ദുർഗന്ധം വമിക്കുന്നത്. കുറച്ചു ദിവസങ്ങളായി മഹാലക്ഷ്മിയെ അവിടെയുള്ളവർ കണ്ടിട്ട്, എവിടേക്ക് പോയി എന്ന് ആർക്കും അറിയില്ല. അത് കൊണ്ട് തന്നെ ഉടമ മഹാലക്ഷ്മിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നു. (Mahalaxmi Murder Case)
തൊട്ടടുത്ത ദിവസം തന്നെ മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും മഹാലക്ഷ്മിയുടെ അപ്പാർട്ട്മെന്റിൽ എത്തുന്നു. അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടിയ നിലയിലാണ്. അതിനാൽ സ്പെയർ കീ ഉപയോഗിച്ചാണ് വാതിൽ തുറക്കുന്നത്. അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്നതും ദുർഗന്ധത്തിന്റെ തീവ്രത കൂടി കൊണ്ടേയിരുന്നു. കൈകൾ കൊണ്ട് മുക്കും വായും പൊത്തിപിടിച്ചു കൊണ്ട് അവർ അകത്തു കടന്നു. അടുക്കളയാണ് ദുർഗന്ധത്തിന്റെ ഉറവിടം, ഇത് മനസിലാക്കിയ അമ്മ അവിടേക്ക് നടന്നു നീങ്ങുന്നു. കണ്ടപാടെ അവർ ആദ്യം ഫ്രിഡ്ജ് തുറക്കുന്നു. ഫ്രിഡ്ജ് തുറന്ന അമ്മ കാണുന്നത് വെട്ടിനുറുക്കി കഷണങ്ങളാക്കി കവറിൽ സൂക്ഷിച്ച മകളുടെ ശവശരീരമായിരുന്നു.
തന്റെ മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാൻ ആ അമ്മ തയ്യാറായിരുന്നില്ല. അവർ വീണ്ടും നിറകണ്ണുകളോടെ അതിലേക്ക് നോക്കി. കറുത്ത പിളർന്ന പ്ലാസ്റ്റിക് കവറുകളിൽ നിന്നും രക്തം ചോർന്ന ഒലിക്കുന്നു. അമ്മ തൽക്ഷണം ബോധരഹിതയായി നിലത്ത് വീണു, ഇതെല്ലം കണ്ടു നിന്ന സഹോദരി ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മറ്റുചിലർ വിവരം പോലീസിനെ അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് വീട്ടിൽ ഉടനീളം പരിശോധന നടത്തുന്നു. ഫ്രിഡ്ജിനകത്ത് രണ്ട് വലിയ ബാഗുകൾ. ഒന്നു ഭാഗികമായി തുറന്ന അവസ്ഥയിൽ. അതിനകത്ത് ആകെയുള്ളത് മഹാലക്ഷ്മിയുടെ തലയും കൈകളും വിചിത്രമായി മുറിച്ചിട്ടുള്ള അവസ്ഥയിൽ. മറ്റൊരു കവറിൽ അവളുടെ കാലുകൾ. ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ കാണാനില്ല. മഹാലക്ഷ്മിയെ ആരോ കൊന്ന് അൻപതോളം കഷണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച വിവരം വലിയ വാർത്തയാകുന്നു.
ഷോപ്പിങ് മാളിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു മഹാലക്ഷ്മി. സെപ്റ്റംബർ ഒന്നിനാണ് അവസാനമായി അവൾ ജോലിക്ക് എത്തിയത്. അതിനു ശേഷം മഹാലക്ഷ്മിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മഹാലക്ഷ്മി വിവാഹിതയാണ്, നാലു വയസ്സുള്ള മകളുണ്ട്. എന്നാൽ ഏതാനം മാസങ്ങളായി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിക്കുന്നത്. കുഞ്ഞ് ഭർത്താവിനൊപ്പമാണ്. ഒരു പക്ഷെ ഭാര്യയുമായുള്ള തർക്കങ്ങളുടെ പേരിൽ ഭർത്താവ് തന്നെയാണോ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് സംശയം പലരിലും ഉയർന്നിരുന്നു. അതോടെ മഹാലക്ഷ്മിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു. എന്നാൽ തനിക്ക് മഹാലക്ഷ്മിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ആ മനുഷ്യൻ വ്യക്തമാകുന്നു. അയാളുടെ വാക്കുകൾ ഏറെ കുറെ ത്രിപികരമായിരുന്നു. അന്വേഷണ വേളയിലാണ് മഹാലക്ഷ്മി സഹപ്രവർത്തകനായ മുക്തി രഞ്ജൻ റോയയുമായി പ്രണയത്തിലായിരുന്ന വിവരം പോലീസ് അറിയുന്നത്.
ഇരുവരും 2023 മുതൽ പ്രണയത്തിലാണ്. മുക്തി രഞ്ജനെ കേന്ദ്രികരിച്ച് പോലീസ് അന്വേഷണം നടത്തുന്നു. മുക്തി രഞ്ജനും അവസാനമായി ജോലിക്ക് എത്തിയത് സെപ്റ്റംബർ ഒന്നിനാണ്. അതിനു ശേഷം അയാളെ കുറിച്ചും യാതൊരു വിവരവുമില്ല. മഹാലക്ഷ്മിയുടെ അപ്പാർട്ട്മെന്റിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ വിരൽ ചൂണ്ടിയത് മുക്തി രഞ്ജനിലെക്കായിരുന്നു. ഇടയ്ക്കിടെ അയാൾ മഹാലക്ഷ്മിയുടെ അപ്പാർട്ട്മെന്റിൽ എത്താറുള്ളതായി ചിലർ മൊഴി നൽകുന്നു. അതോടെ മുക്തി രഞ്ജനായി പോലീസ് അന്വേഷണം നടത്തുന്നു. പോലീസ് തന്നെ തേടി എത്തും എന്ന് മുക്തി രഞ്ജന് ഉറപ്പായിരുന്നത് കൊണ്ട് തന്നെ അയാൾ സ്വന്തം നാടായ ഒഡിഷയിലേക്ക് കടന്നിരുന്നു.
പോലീസ് അയാളെ തേടി എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ബെംഗളൂരുവിലെ വൈലിക്കാവലിലെ ഫ്‌ളാറ്റിൽ നിന്ന് മഹാലക്ഷ്മിയുടെ മൃതദേഹം ലഭിച്ച് നാല് ദിവസത്തിന് ശേഷം സെപ്റ്റംബർ 25 ന് അയാളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസ് അന്വേഷണം അകെ വഴിമുട്ടിയ അവസ്ഥയിലാണ് മുക്തി രഞ്ജൻ സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിക്കുന്നു. ആ ആത്മഹത്യ കുറിപ്പ് ഒരു കുറ്റസമ്മതമായിരുന്നു, താൻ എന്തിനാണ് അവളെ കൊന്നത് എന്നും മുക്തി രഞ്ജൻ എഴുതിത്തിയിരുന്നു.
"സെപ്റ്റംബർ 3 ന് ഞാൻ എന്റെ കാമുകിയായ മഹാലക്ഷ്മിയെ കൊന്നു. അവളുടെ പെരുമാറ്റം എനിക്ക് മടുത്തു. വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ ഞാൻ അവളുമായി വഴക്കിട്ടു, മഹാലക്ഷ്മി എന്നെ ആക്രമിച്ചു. അവളുടെ പ്രവൃത്തിയിൽ പ്രകോപിതയായ ഞാൻ ആ രാത്രി അവളെ കഴുത്തു ഞെരിച്ചു കൊന്നു. അവളെ കൊന്ന ശേഷം, അവളുടെ ശരീരം 59 കഷണങ്ങളായി വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു. അവളുടെ പെരുമാറ്റത്തിൽ മടുത്താണ് ഞാൻ ഈ പ്രവൃത്തി ചെയ്തത്."
എന്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്കേസിൽ ഇട്ട് എന്നെ കൊന്ന ശേഷം വലിച്ചെറിയുക എന്നതായിരുന്നു അവളുടെ ഉദ്ദേശം. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ, മഹാലക്ഷ്മി എന്നെ കൊന്ന് എന്റെ ശരീരം വലിച്ചെറിയുമായിരുന്നു. ആത്മരക്ഷയ്ക്കായി ഞാൻ അവളെ കൊന്നു. മഹാലക്ഷ്മിയുടെ ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരുന്നു, ഞാൻ അവൾക്ക് ഒരു സ്വർണ്ണ മാലയും 7 ലക്ഷം രൂപയും നൽകിയിട്ടും. അവൾ എന്നെ അടിച്ചു."
ഇതായിരുന്നു ആ ആത്മഹത്യ കുറിപ്പ്. ഇതിൽ പറയുന്നത് സത്യമാണോ എന്ന് അറിയാൻ പോലീസ് വീണ്ടും അന്വേഷണം നടത്തുന്നു. മഹാലക്ഷ്മിയുടെ ഭർത്താവ് തന്നെയും മഹാലക്ഷ്മി ശാരീരികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തിയിരുന്നു. മുക്തി രഞ്ജന്റെ ആത്മത്യ കുറിപ്പിൽ പറയുന്നത് പോലെ മഹാലക്ഷ്മിയുടെ വീട്ടിൽ നിന്നും വലിയ കറുത്ത സ്യൂട്ട്കേസ് കണ്ടെത്തുകയുണ്ടായി. അതോടെ സ്വയം രക്ഷക്കായാണ് അയാൾ ക്രൂരമായി അവളെ കൊലപ്പെടുത്തിയത് എന്ന് നിഗമനത്തിൽ പോലീസും എത്തിച്ചേരുന്നു. ഭർത്താവുമായി വേർപിരിഞ്ഞു നിന്ന മഹാലക്ഷ്മിയെ മുക്തി രഞ്ജൻ തന്നെ കല്യാണം കഴിക്കണം എന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. എന്നാൽ പുതിയൊരു വിവാഹത്തിന് മഹാലക്ഷ്മി താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നു. ഒടുവിൽ സെപ്റ്റംബര്‍ രണ്ടാം തീയതി മഹാലക്ഷ്മിയുടെ അപ്പാർട്ട്മെന്റിൽ എത്തിയ മുക്തി രഞ്ജൻ മഹാലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു.
Story Summary : In September 2024, Bengaluru police discovered the mutilated body of Mahalaxmi, chopped into 59 pieces and hidden in her fridge. Her lover and co-worker, Mukti Ranjan Roy, later died by suicide in Odisha, leaving behind a note confessing to the murder. He claimed he acted in self-defense, fearing she planned to kill him. The case exposed the disturbing depths of a toxic relationship.