കാറ്റിന്‍റെ വേഗത കൂടി; ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെടുന്നു
Nov 19, 2023, 11:47 IST

ഡൽഹി: ഡൽഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം ശരാശരി വായു ഗുണനിലവാര തോത് 317 ആണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം മെച്ചപ്പെടാൻ കാരണമായത്.
ഇതോടെ ഡൽഹിയിൽ ഡീസൽ ട്രക്കുകൾക്ക് പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ കായിക മത്സരങ്ങളും പുറത്തുള്ള അസംബ്ലിയും ഒരാഴ്ചത്തേക്ക് പാടില്ല.

പുരോഗതിയുണ്ടെങ്കിലും ദില്ലിയിലെ പല മേഖലകളിലും വായുഗുണനിലവാര തോത് 300ന് മുകളിൽത്തന്നെയാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് വലിയ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടലുമെല്ലാം ദില്ലിയിലെ വായു മലിനീകരണം കഴിഞ്ഞ ദിവസങ്ങളില്‍ അപകടകരമായ നിലയിലേക്ക് എത്തിച്ചിരുന്നു.