Times Kerala

 അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ പ്രധാനമന്ത്രി പങ്കെടുക്കും

 
modi
ന്യൂഡൽഹി:  ഗുജറാത്തിൽ നാളെ സന്ദർശനം നടത്തുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓള്‍ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില്‍ ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ പങ്കെടുക്കും.

‘വിദ്യാഭ്യാസരംഗത്തെ  പരിവര്‍ത്തനത്തിന്റെ ഹൃദയം അദ്ധ്യാപകര്‍രാണ്’ എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം .

ഉച്ചയ്ക്ക് 12 മണിക്ക് ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ശേഷം  ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രി ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കും.

Related Topics

Share this story