ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് കോടതിയോട് എന്‍സിബി

aryan khan
 ന്യൂഡൽഹി : ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ  കുരുക്ക് മുറുകുന്നു. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു. ജാമ്യത്തിനായുള്ള ആര്യന്‍ ഖാന്‍്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എന്‍സിബി ഇക്കാര്യം പറഞ്ഞത് .

Share this story