ഭര്‍ത്താവ് കാമുകിയെ തേടി പോയി; വിവരം അറിഞ്ഞ ഭാര്യ ജീവനൊടുക്കി

ഭര്‍ത്താവ് കാമുകിയെ തേടി പോയെന്ന വിവരം അറിഞ്ഞ ഭാര്യ ജീവനോടിക്കി. മുംബൈ കല്യാണ്‍ സ്വദേശി 25കാരി കാജള്‍ ആണ് ആത്മഹത്യ ചെയ്തത്. കാജളിന്റെ ജീവനൊടുക്കിയ വിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ് നായര്‍. കഴിഞ്ഞ ദിവസമാണ് നിതീഷ് യുക്രൈനിലെ കാമുകിയെ കാണാൻ പോയത്. കഴിഞ്ഞ സെപ്തംബര്‍ മാസം ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിയുന്നത്. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും നിതീഷിനോട് കാജള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജൾ അറിയുകയായിരുന്നു.