ദുരഭിമാനത്തിന്റെ പേരില്‍ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

death
 മധ്യപ്രദേശ്:  ഭോപാലിലെ റാത്തിബാദില്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭര്‍ത്താവിനെ  മരിച്ച നിലയില്‍  കണ്ടെത്തി .വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതര മതസ്ഥനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു.എന്നാൽ, 24-കാരി ഇക്കഴിഞ്ഞ ദീപാവലി ദിവസം കുഞ്ഞുമായി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. നവംബര്‍ അഞ്ചിന് അഞ്ചുമാസം പ്രായമുള്ള യുവതിയുടെ കുഞ്ഞ് രോഗബാധിതനായി മരിച്ചു.ഇക്കാര്യം പിതാവിനെ മൂത്ത സഹോദരി അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പിതാവും സഹോദരനും കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താനെന്ന വ്യാജേന യുവതിയെ വനപ്രദേശത്ത് എത്തിക്കുകയായിരുന്നു. അവിടെവെച്ച്‌ 55 കാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

Share this story