ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാക്കും
May 19, 2023, 08:56 IST

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആന സെൻസസ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് അവസാനിക്കുക. ഇത്തവണ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. വനമേഖലയെ ഓരോ ക്ലസ്റ്ററുകളായി തരംതിരിച്ചതിനുശേഷമാണ് കണക്കെടുപ്പ് നടത്തുന്നത്. അതിനാൽ, കേരളം, ആന്ധ്ര, തമിഴ്നാട്, ഗോവ, കർണാടക എന്നീ സംസ്ഥാന വനംവകുപ്പുകൾ സംയുക്തമായാണ് കണക്കെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും.
സാധാരണയായി അഞ്ച് വർഷം കൂടുമ്പോഴാണ് ആന സെൻസസ് സംഘടിപ്പിക്കാറുള്ളത്. വന്യജീവികളുടെ വംശവർദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നും, അങ്ങനെയെങ്കിൽ അവ കൃത്യമായി പഠിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് സെൻസസ് സംഘടിപ്പിക്കുന്നത്.