Times Kerala

വിവാഹ​ സത്കാരം കഴിഞ്ഞ് മടക്കയാത്രക്കിടെ ഡ്രൈവർ ഉറങ്ങി; കാർ മരത്തിലിടിച്ചു കയറി അഞ്ചുമരണം
 

 
കാറുകൾ കൂട്ടിയിടിച്ച് അപകടം

റാഞ്ചി: വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരികെ വരുന്നതിനിടെ സ്കോർപിയോ കാർ റോഡരികിലെ മരത്തിലിടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക് പറ്റി. ഗിരിധിയിലെ ടിക്കോഡിഹിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം  തിരികെ മടങ്ങുകയായിരുന്നു കുടുംബം.

 ബാഗ്‌മാര ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിയെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കാർ യാത്രക്കാർ തോറിയ ഗ്രാമത്തിൽ നിന്ന് ടിക്കോഡിഹിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്ന് ഗിരിദിഹ് സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അനിൽ സിംഗ് പറഞ്ഞു

Related Topics

Share this story