ലൈംഗിക പീഡനത്തിന്​ ശ്രമിച്ച പിതാവിനെ മകൾ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നു

crime
 ബെംഗളൂരു: പിതാവിന്റെ നിരന്തര ലൈംഗിക പീഡനത്തിൽ സഹികെട്ട കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തില്‍ കോളജ്​ വിദ്യാർഥിനിയായ പെണ്‍കുട്ടിയേയും മൂന്ന്​ സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു. ബീഹാറിൽ നിന്നെത്തി ബെംഗളുരുവിൽ സുരക്ഷ ജീവനക്കാരനായി തൊഴിലെടുക്കുന്ന 45 കാരനാണ് കൊല്ലപ്പെട്ടത്. 
ഇയാൾ കോളജ്​ വിദ്യാർഥിനിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. തിങ്കാളാഴ്ച്ച രാവിലെയാണ് സംഭവം. പിതാവ് ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടി മാതാവിനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതേ ചൊല്ലി പെൺകുട്ടിയുടെ മാതാവും പിതാവും വഴക്കിടുകയും ചെയ്​തിരുന്നു. തിങ്കളാഴ്ച രാവിലെയും മദ്യ ലഹരിയിൽ അയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉടനെ, പെൺകുട്ടി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു. അവിടെയെത്തിയ സുഹൃത്തുക്കൾ അയാളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ്​ അടുത്ത വീട്ടില്‍ ചെന്ന് വിവരം അറിയിച്ചത്​.കൊല്ലപ്പെട്ടയാള്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്​. ആദ്യ ഭാര്യ ബീഹാറിലാണ്​. കൽബുർഗിയിൽ നിന്നുള്ള രണ്ടാം ഭാര്യയിലുള്ളതാണ്​ രണ്ട്​ പെണ്‍മക്കള്‍.

Share this story