കാർ റോഡിൽ നിന്ന് തെന്നിമാറി 200 മീറ്റർ താഴേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു; അപകടം ഹിമാചലിൽ
Thu, 16 Mar 2023

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ കസൗലിക്ക് സമീപം വ്യാഴാഴ്ച കാർ റോഡിൽ നിന്ന് തെന്നിമാറി 200 മീറ്റർ താഴേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പ്രദേശവാസികൾ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി പർവാനോ ഡിഎസ്പി അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.