Times Kerala

കാ​ഷ്മീ​രി​ലെ  അ​ന​ന്ത്നാ​ഗി​ൽ ആ​റാം ദി​വ​സ​വും ഭീ​ക​ര​വേ​ട്ട തു​ട​രു​ന്നു
 

 
കാ​ഷ്മീ​രി​ലെ  അ​ന​ന്ത്നാ​ഗി​ൽ ആ​റാം ദി​വ​സ​വും ഭീ​ക​ര​വേ​ട്ട തു​ട​രു​ന്നു

 ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ ഗ​ഡോ​ൾ വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​ക​ര​ർ​ക്കാ​യു​ള്ള സൈ​നി​ക​നീ​ക്കം ആ​റാം ദി​വ​സ​വും തു​ട​ർ​ന്നു. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ക​ര​രെ പു​റ​ത്തു​ചാ​ടി​ക്കാ​നാ​ണ് ശ്ര​മം. ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കേ​ണ​ൽ ഉ​ൾ​പ്പെ​ടെ നാ​ലു സു​ര​ക്ഷാ​സൈ​നി​ക​രാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്. നാ​ല് സൈ​നി​ക​രു​ടെ ഓ​രോ തു​ള്ളി ചോ​ര​യ്ക്കും പ​ക​രം ചോ​ദി​ക്ക​ണ​മെ​ന്ന് കാ​ഷ്മീ​ർ ല​ഫ്. ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ പ​റ​ഞ്ഞു.

സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു.  ഡ്രോ​ണു​ക​ൾ​ക്കു പു​റ​മേ ഹെ​ലി​കോ​പ്റ്റ​റു​ക​ളും സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്നു. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഭീ​ക​ര​ർ ക​ട​ക്കാ​തി​രി​ക്കാ​ൻ വ​ന​മേ​ഖ​ല​യു​ടെ സ​മീ​പ​ത്തെ പോ​ഷ് ക്രീ​രി മേ​ഖ​ല​യും സൈ​ന്യം വ​ള​ഞ്ഞി​ട്ടു​ണ്ട്.  

Related Topics

Share this story