Times Kerala

ജമ്മുകാശ്മീർ ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഖർ​ഗെ

 
ജൂ​ണ്‍ നാ​ലി​ന് ഇ​ന്ത്യാ മു​ന്ന​ണി പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഡൽഹി: ജമ്മുകാശ്മീരിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺ​​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. ജമ്മുകാശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് ഖർ​ഗെ വിമർശിച്ചു. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്നതാണ് വസ്തുതയെന്നും ഖർ​ഗെ പറഞ്ഞു. 

അതേസമയം, ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവുമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണം നടന്നത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്തു. 

Related Topics

Share this story