പെലെയെയും മറികടന്ന് സുനിൽ ഛേത്രി; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യൻ നായകൻ

 പെലെയെയും മറികടന്ന് സുനിൽ ഛേത്രി; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യൻ നായകൻ
 മാലി: ആതിഥേയരായ മാലിയെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍. സുനില്‍ ഛേത്രിയുടെ മികവില്‍ ആയിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ പുതു ചരിത്രം കൂടിയാണ് കൂറിയ്ക്കുന്നത്.അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സുനില്‍ ഛേത്രി മറികടന്നു. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ സുനില്‍ ഛേത്രിയുള്ളത്. മത്സരത്തിലെ ഇരട്ടഗോള്‍ നേട്ടത്തോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അര്‍ജനന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മെസ്സിയ്ക്കും മുകളിലാണ് ഛേത്രി. 155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോളുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ഛേത്രിയ്ക്ക് വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രമായിരുന്നു.

Share this story