
ന്യൂഡൽഹി : ഗ്രേറ്റർ നോയിഡയിലെ ശാരദ സർവകലാശാലയുടെ ഹോസ്റ്റലിൽ വെള്ളിയാഴ്ച രാത്രി ഒരു ബിഡിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. 21 കാരിയായ ജ്യോതി ശർമ്മ ഇംഗ്ലീഷിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു. (Student dies by suicide in UP)
"എന്റെ മരണത്തിന് പിസിപിയും ഡെന്റൽ മെഡിക്കൽ അധ്യാപകരും ഉത്തരവാദികളാണ്. എന്റെ മരണത്തിന് മഹേന്ദ്ര സാറും ഷാർഗ് മാമും ഉത്തരവാദികളാണ്" യുവതി എഴുതി. അവരെ ജയിലിലടയ്ക്കണമെന്നാണ് ആഗ്രഹമെന്നും, അവർ മാനസികമായി പീഡിപ്പിച്ചുവെന്നും, അപമാനിച്ചുവെന്നും പെൺകുട്ടി വ്യക്തമാക്കി.
"അവർ കാരണം ഞാൻ വളരെക്കാലമായി വിഷാദത്തിലാണ്. അവരും അങ്ങനെ തന്നെ അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ക്ഷമിക്കണം... എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല" ആത്മഹത്യ കുറിപ്പിൽ പറയുന്നു.