തെന്നിന്ത്യൻ ചലച്ചിത്ര താരം സ്നേഹക്ക് ഇന്ന് പിറന്നാൾ

 തെന്നിന്ത്യൻ ചലച്ചിത്ര താരം സ്നേഹക്ക് ഇന്ന് പിറന്നാൾ
 തെന്നിന്ത്യൻ ചലച്ചിത്ര താരം സ്നേഹക്ക് ഇന്ന് പിറന്നാൾ. ശരിയായ പേര് സുഹാസിനി എന്നാണെങ്കിലും പിന്നീട് സിനിമയിലെത്തിയതിനു ശേഷം സ്നേഹ എന്നാക്കുകയായിരുന്നു.2001 ൽ ഒരു മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വർഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. 2002ൽ സ്നേഹയുടെ എട്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. 2004 ൽ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

Share this story