Times Kerala

 മ​ണി​പ്പു​രി​ൽ അ​വ​ധി​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി
 

 
 മ​ണി​പ്പു​രി​ൽ അ​വ​ധി​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ അ​വ​ധി​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​നെ അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ താ​രും​ഗ് സ്വ​ദേ​ശി​യാ​യ ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​ർ ശി​പാ​യി സെ​ർ​തോ താം​ഗ്താം​ഗ് കോം(41) ​ആ​ണ് കൊ​ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​  തോ​ക്കു​ധാ​രി​ക​ളാ​യ പ​ത്തം​ഗ​സംഘമാണ്  കോ​മി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കോ​മി​ന്‍റെ ത​ല​യി​ൽ തോ​ക്ക് വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് അ​ക്ര​മി​ക​ൾ തട്ടിക്കൊണ്ടുപോയതെന്ന്  സം​ഭ​വ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​ന്ന് വൈ​കി​ട്ടോ​ടെ മോം​ഗ്ജാം​ഗ് മേ​ഖ​ല​യി​ലെ ഖു​നിം​ഗ്ഥെ​ക് ഗ്രാ​മ​ത്തി​ൽ നിന്നാണ്  കോ​മി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്. ത​ല​യ്ക്ക് വെ​ടി​യേ​റ്റാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കോ​മി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെയ്യുമെന്നും  സൈ​ന്യം അ​റി​യി​ച്ചു.

Related Topics

Share this story