Times Kerala

 ഒടുവിൽ സ്മൃതി ഇറാനി ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു

 
ഒടുവിൽ സ്മൃതി ഇറാനി ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു
 

 ന്യൂഡൽഹി: അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ഡൽഹി 28 തുഗ്ലക് ക്രസൻറിലെ ബംഗ്ലാവാണ് സ്മൃതി ഒഴിഞ്ഞത്.

2019ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്തിയതു മുതൽ ബി.ജെ.പിയിൽ  താരമായി വിലസിയ സമൃതിക്ക് കനത്ത തിരിച്ചടിയായിരുന്നു ഇപ്പോഴത്തെ  തോൽവി.  തോറ്റിട്ടും ഒരുമാസം കഴിഞ്ഞാണ് ഇവർ വസതി ഒഴിഞ്ഞത്. 

Related Topics

Share this story