ആറ് വയസ്സുകാരന്റെ മരണം: ഒരു വർഷത്തിന് ശേഷം 14 വയസ്സുകാരനെ അറസ്റ്റ് ചെയ്തു

ഒരു വർഷം മുമ്പ് ഭൂതപാണ്ഡിയിലേക്കുള്ള യാത്രയ്ക്കിടെ കുളത്തിൽ വീണ 12 വയസ്സുകാരന് മരിച്ച സംഭവത്തിൽ 14 വയസ്സുകാരനെ തമിഴ്‌നാട് സിബി സിഐഡി അറസ്റ്റ് ചെയ്തു. 2022 മെയ് എട്ടിനാണ് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഹോസ്പിറ്റൽ റോഡിലെ മുഹമ്മദ് നസീം-സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിനെ എരച്ചക്കുളത്തെ ബന്ധുവീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ, മരണവിവരം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുവന്നതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. പ്രതി പ്രായപൂർത്തിയാകാത്ത ആളായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം കുട്ടിയെ തിരുനെൽവേലി ജുവനൈൽ ഹോമിലേക്ക് മാറ്റി. മേയ് ആറിനാണ് ആദിൽ ബന്ധുവീട്ടിലെത്തിയത്.സംഭവ ദിവസം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആദിൽ മുഹമ്മദ് ടീ ഷർട്ട് ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലായിരുന്നു. സംഭവദിവസം കനത്ത മഴയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് 14കാരൻ കുടുങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.