തമിഴ്നാട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു

accident
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറുപേർ മരിച്ചു.  ഞായറാഴ്ച പുലർച്ചെ ട്രിച്ചി- നാമക്കൽ റോഡിൽ തിരുവാശിക്ക് സമീപമാണ് അപകടം സംഭവിച്ചത്. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story