സിദ്ധരാമയ്യയ്ക്ക് താലിബാന്റെ വേരെന്ന് ബി.ജെ.പി എം.എൽ.എ
Sep 17, 2023, 19:57 IST

ബംഗളൂരു: ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരില്ലെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. സിദ്ധരാമയയ്ക്ക് താലിബാന്റെ വേരാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മന്ത്രിസഭയിൽ ദലിതർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മന്ത്രിസ്ഥാനം നൽകുന്നില്ലെന്ന് ഹരിപ്രസാദ് പരിഹസിച്ചതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യയ്‌ക്കെതിരായ ബികെ ഹരിപ്രസാദ് അതൃപ്തി കാണിക്കുന്നതിലൂടെ മനസിലാകുന്നത്, ജനുവരിക്ക് ശേഷം കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നാണ് എന്നദ്ദേഹം പറഞ്ഞു. താൻ ഹിന്ദു സമൂഹത്തിന്റെ പ്രവർത്തകനാണ് എന്ന് പറഞ്ഞ, യത്നാൽ സിദ്ധരാമയ്യയാണ് താലിബാന്റെ വേരെന്നും ആരോപിച്ചു.