മണിപ്പൂരില്‍ വെടിവെയ്‌പ്പ്; 5 പേര്‍ കൊല്ലപ്പെട്ടു

terrorist attack,
 മണിപ്പൂര്‍ : മണിപ്പൂരില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് ഭീകരവാദികള്‍ നടത്തിയ വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് . കഴിഞ്ഞ ദിവസം കാങ്‌പോക്പി ജില്ലയിലെ ബി ഗമോമിലാണ് ആക്രമണമുണ്ടായത് .അതെസമയം അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെങ്കിലും മൂന്നു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നും രണ്ടെണ്ണം കാണാതായെന്നും ഐ.ജി ലുന്‍സെയ് കിപ്‌ഗെന്‍ വ്യക്തമാക്കി .കുകി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Share this story