മുൻ ചീഫ് ജസ്റ്റിസ് BR ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവം : അഭിഭാഷകന് കോടതി പരിസരത്ത് വെച്ച് മർദ്ദനം | BR Gavai

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
Shoe throwing at former Chief Justice BR Gavai, Lawyer assaulted on court premises
Updated on

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ് വിവാദമുണ്ടാക്കിയ അഭിഭാഷകനായ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഡൽഹിയിലെ കർകർദൂമ കോടതി പരിസരത്ത് വെച്ചാണ് ഇയാൾക്ക് ചെരുപ്പുകൊണ്ട് മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.(Shoe throwing at former Chief Justice BR Gavai, Lawyer assaulted on court premises)

ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ സുപ്രീം കോടതിയിൽ വെച്ച് ജസ്റ്റിസ് ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞത്. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് ആക്രമണം. സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ പ്രോക്സിമിറ്റി കാർഡ് ഉപയോഗിച്ചാണ് രാകേഷ് കിഷോർ കോടതി മുറിയിൽ പ്രവേശിച്ചത്. "സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല" എന്ന് ആക്രോശിച്ചായിരുന്നു ഇയാളുടെ ആക്രമണം.

സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജസ്റ്റിസ് ഗവായ് തുറന്ന കോടതിയിൽ പ്രതികരിച്ചിരുന്നു. "സംഭവിച്ചതിൽ ഞാനും എന്റെ ബഹുമാനപ്പെട്ട സഹപ്രവർത്തകനും ഞെട്ടിപ്പോയി. ഞങ്ങൾക്ക് അത് മറന്നുപോയ ഒരു അധ്യായമാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, ഈ വിവാദത്തിനു പിന്നാലെയാണ് രാകേഷ് കിഷോറിന് നേരെ ഇപ്പോൾ കോടതി പരിസരത്ത് വെച്ച് മർദ്ദനമുണ്ടായിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com