അറസ്റ്റിലായ ആര്യൻ ഖാനോടൊപ്പം സെൽഫി ; ഗോസാവിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

aryan khan arrest
 മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാനൊപ്പം എൻസിബി ഓഫീസിൽ വച്ച് സെൽഫി എടുത്ത  കിരൺ ഗോസാവിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൂനെ പോലീസ് . 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ബുധനാഴ്ചയാണ്  ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. രാജ്യം വിട്ട് പോകുന്നതിനും വിലക്കുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത അറിയിച്ചു . മുംബൈയിലെ ആഡംബര കപ്പിൽ എൻസിബി നടത്തിയ റെയ്ഡിന്റെ ദൃക്‌സാക്ഷികളിലൊരാൾ കൂടിയാണ് ഗോസാവി.

Share this story