Times Kerala

മണിപ്പൂരിൽ വൻ തോതിൽ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാസേന
 

 
മണിപ്പൂരിൽ വൻ തോതിൽ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാസേന

വർഗീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ വൻതോതിൽ ആയുധശേഖരം പിടികൂടി. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധ സാമഗ്രികളും കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.   ഇന്ത്യൻ ആർമി, അസം റൈഫിൾസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), മണിപ്പൂർ പൊലീസ് എന്നിവർ സംയുക്തമായാണ്  ഓപ്പറേഷനിൽ പങ്കെടുത്തത്. 

ചുരാചന്ദ്പൂർ ജില്ലയിലെ ഖോഡാങ് ഗ്രാമത്തിൽ നിന്നുമാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. ആകെ 15 ആയുധങ്ങൾ കണ്ടെടുത്തു. ഇതിൽ 14 മോർട്ടാറുകളും ഒരു സിംഗിൾ ബാരൽ തോക്കും ഉൾപ്പെടുന്നു. മണിപ്പൂർ, നാഗാലാൻഡ്, തെക്കൻ അരുണാചൽ പ്രദേശ് പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ അമിത് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.  

Related Topics

Share this story