അനുമതിയില്ലാതെ സ്‌കൂട്ടർ റാലി: വിജയുടെ TVK വീണ്ടും വിവാദത്തിൽ, 40 പ്രവർത്തകർക്കെതിരെ കേസ് | TVK

ഇത് നഗരത്തിൽ വൻ ഗതാഗത തടസ്സമുണ്ടാക്കി
Scooter rally without permission, Vijay's TVK in controversy again
Published on

ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രവർത്തകർക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു. മുൻകൂർ അനുമതിയില്ലാതെ പുതുക്കോട്ടയിൽ സ്‌കൂട്ടർ റാലി നടത്തിയതിനാണ് നടപടി. 40 ടി.വി.കെ. പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Scooter rally without permission, Vijay's TVK in controversy again)

വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് ടി.വി.കെ. പ്രവർത്തകർ നഗരത്തിൽ സ്‌കൂട്ടർ റാലി സംഘടിപ്പിച്ചത്. നിയമലംഘനം നടത്തിയ റാലി നഗരത്തിൽ വൻ ഗതാഗത തടസ്സമുണ്ടാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ടി.വി.കെ. പ്രവർത്തകർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനുമതിയില്ലാതെ സംഘം ചേരുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ വിജയുടെ പാർട്ടിയുടെ പേരിൽ നടക്കുന്ന ഇത്തരം നിയമലംഘനങ്ങളും തുടർന്നുണ്ടാകുന്ന വിവാദങ്ങളും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com