Times Kerala

സനാതന ധര്‍മ വിവാദം: ഇന്ത്യാ സഖ്യവും ഡിഎംകെയും ഹിന്ദുക്കള്‍ക്ക് എതിരാണെന്ന്  കേന്ദ്ര ധനമന്ത്രി
 

 
സനാതന ധര്‍മ വിവാദം: ഇന്ത്യാ സഖ്യവും ഡിഎംകെയും ഹിന്ദുക്കള്‍ക്ക് എതിരാണെന്ന്  കേന്ദ്ര ധനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: സ​നാ​ത​ന ധ​ര്‍​മ വി​വാ​ദ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ദ്യ​പ്ര​തി​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യാ സ​ഖ്യ​ത്തി​നും ഡി​എം​കെ​യ്ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍.

പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ​യും ഡി​എം​കെ​യും ഹി​ന്ദു​ക്ക​ള്‍​ക്കും സ​നാ​ത​ന ധ​ര്‍​മ​ത്തി​നും എ​തി​രാ​ണെ​ന്ന് നി​ര്‍​മ​ലാ സീ​താ​രാ​മ​ൻ  പ​റ​ഞ്ഞു. ഇ​ന്ത്യ​യെ ത​ക​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് പ്ര​തി​പ​ക്ഷം പി​ന്തു​ണ​യ്ക്കു​ന്ന​തെന്നും സ​നാ​ത​ന ധ​ര്‍​മ​ത്തെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ഇ​വ​രു​ടെ  ശ്രമമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

സ​നാ​ത​ന ധ​ര്‍​മം ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വി​വേ​ച​നം സൃ​ഷ്ടി​ക്കു​മെ​ന്ന ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. ഡി​എം​കെ ന​ട​ത്തു​ന്ന​ത് ക​പ​ട​നാ​ട്യ​മാ​ണെ​ന്നും 70 വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ ഇ​താ​ണ് ചെ​യ്യു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.
 

Related Topics

Share this story