ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയുടെ വേഷത്തിൽ സാമന്ത

 ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയുടെ വേഷത്തിൽ സാമന്ത 
 ഭർത്താവ് നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം സാമന്തയുടെ കരിയറിൽ പുതിയ കുതിപ്പ്. രണ്ട് ബാക്ക്-ടു-ബാക്ക് ദ്വിഭാഷാ ചിത്രങ്ങള്‍ ആണ് താരത്തിന് മുന്നിൽ ഇപ്പോള്‍ ഉള്ളത്.ഇതിനിടെ താരം ആദ്യ വിദേശ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അറേഞ്ച്മെന്റ്സ് ഓഫ് ലവ് എന്നാണ് ഇതിന്റെ പേര് . ഇന്ത്യന്‍ എഴുത്തുകാരനായ ടൈമേരി എന്‍ മുരാരി എഴുതിയ അതേ പേരിലുള്ള നോവലിന്റെ അനുകരണമാണ്. ഒരു ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന ശക്തമായ മനസ്സുള്ള ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയുടെ വേഷമാണ് അവര്‍ ചെയ്യുന്നത്.

Share this story