Times Kerala

മും​ബൈ ബി ​എം​ ഡ​ബ്ല്യു അ​പ​ക​ടത്തിൽ മ​രി​ച്ച സ്ത്രീ​യു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ധനസഹായം പ്രഖ്യാപിച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ

 
ക്രൈം
മുംബൈ: മും​ബൈ ബി ​എം​ ഡ​ബ്ല്യു അ​പ​ക​ടത്തിൽ മ​രി​ച്ച സ്ത്രീ​യു​ടെ കു​ടും​ബ​ത്തി​ന് മഹാരാഷ്ട്ര സർക്കാർ 10 ല​ക്ഷം രൂ​പ ധനസഹായം പ്രഖ്യാപിച്ചു. മും​ബൈ​യി​ൽ സ്ത്രീ കൊല്ലപ്പെട്ടത് ശി​വ​സേ​ന ഷി​ൻ​ഡെ വി​ഭാ​ഗം നേ​താ​വി​ന്‍റെ മ​ക​ൻ ഓ​ടി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​മി​ടിച്ചാണ്. മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ കു​ടം​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി എ​ക്നാ​ഥ് ഷി​ൻ​ഡെ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ല​പ്പെ​ട്ട കാ​വേ​രി ന​ഖാ​വ​യു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും  10 ല​ക്ഷം രൂ​പ ന​ൽ​കു​മെന്നാണ് വിവരം. കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാം​ഗം അ​സ്‌​ലം ഷെ​യ്ഖ് ​മരി​ച്ച സ്ത്രീ​യു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 

Related Topics

Share this story