'റോഡായാൽ കത്രീന കൈഫിന്റെ കവിളുകൾ പോലെയായിരിക്കണം'; വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി

 'റോഡായാൽ കത്രീന കൈഫിന്റെ കവിളുകൾ പോലെയായിരിക്കണം'; വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി
ജയ്‌പൂർ: പുതുതായി ചുമതലയേറ്റ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിംഗ് ഗുധ വിവാദത്തില്‍. റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാകണം എന്ന മന്ത്രിയുടെ പരാമര്‍ശമാണ് മന്ത്രി വിവാദത്തിലായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ സർക്കാരിൽ മന്ത്രി സ്ഥാനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിവാദ പരാമർശവുമായി രാജേന്ദ്ര ​ഗുഡ്ഡ. മന്ത്രിയായ ശേഷം ആദ്യമായി തന്റെ മണ്ഡലത്തിലെത്തിയ രാജേന്ദ്ര ​ഗുഡ്ഡ ഇവിടെ നടന്ന പൊതുപരിപാടിയിൽ നടത്തിയ ചടങ്ങിൽ ആണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് 11കാബിനറ്റ് അം​ഗങ്ങളെയും നാല് സംസ്ഥാന മന്ത്രിമാരെയും ഉൾപ്പെടുത്തി തന്റെ കൗൺസിൽ വിപുലീകരിച്ചിരുന്നു. ഇതിൽ രാജേന്ദ്ര ​ഗുഡ്ഡയെ പഞ്ചായത്തീ രാജ് സഹമന്ത്രിയായാണ് നിയമിച്ചത്.

Share this story