ഹൈദരാബാദ്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കിടയിൽ കോൺഗ്രസ് പാർട്ടിക്ക് തെലങ്കാനയിൽ നിന്ന് ശുഭവാർത്ത. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വ്യക്തമായ ലീഡോടെ മുന്നിലാണ്. കോൺഗ്രസിന്റെ നവീൻ യാദവാണ് മുന്നിൽ നിൽക്കുന്നത്.(Relief for Congress in Telangana, Advance in Jubilee Hills)
മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നവീൻ യാദവ് 2,995 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എം.എൽ.എ. മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ 58 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബി.ആർ.എസ്. (BRS) രംഗത്തിറക്കിയത് ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ്. ബി.ജെ.പി. വീണ്ടും ലങ്കാല ദീപക് റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കി.
2025-ലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. കൂടാതെ, രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജെയിനും മുന്നിലാണ്.