Times Kerala

ചന്ദ്രബാബു നായിഡുവിന് ആശ്വാസം; 371 കോടി അഴിമതിക്കേസിൽ  സ്ഥിരജാമ്യം അനുവദിച്ചു
 

 
371 കോടിയുടെ അഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ആശ്വാസം, സ്ഥിരജാമ്യം അനുവദിച്ചു
നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് ആശ്വാസം. 371 കോടി അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്ഥിരജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നായിഡുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ടി മല്ലികാർജുന റാവുവാണ് വിധി പ്രസ്താവിച്ചത്. ചികിത്സാവിവരങ്ങൾ മുദ്രവച്ച കവറിൽ എസിബി കോടതിയിലും, സെൻട്രൽ ജയിൽ സൂപ്രണ്ടിനും നൽകണമെന്ന് കോടതി ഉത്തരവിട്ടു.  

ആന്ധ്രാ മുഖ്യമന്ത്രിയായിരിക്കെ നൈപുണ്യ വികസന കോർപ്പറേഷൻ പദ്ധതിയുടെ മറവിൽ 371 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണം.

Related Topics

Share this story