രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് 5 പൊലീസുകാർ മരിച്ചു; 2 പേർക്ക് പരിക്ക്
Nov 19, 2023, 14:55 IST

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായ പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗൗറിൽ നിന്ന് ജുൻജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു ഓവർ. ഇതിനിടെ പൊലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു.
