Times Kerala

മ​ഹാ​രാ​ഷ്ട്ര​യി​ൽ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു: മഴ നേരിയ തോതിൽ കുറഞ്ഞു

 
മഹാരാഷ്ട്ര
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ന​ത്ത മ​ഴ​യ്ക്ക് നേ​രി​യ തോതിൽ ശമനം. പാ​ള​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ പ​രി​ഹ​രിക്കാൻ കഴിഞ്ഞതോടെ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചിട്ടുണ്ട്. മും​ബൈ, ന​വി മും​ബൈ, താ​നെ, റാ​യ്ഗ​ഡ്, ര​ത്ന​ഗി​രി, സി​ന്ധു​ദു​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മഴ തുടരുകയാണ്. ഇന്ന് മും​ബൈ, ന​വി മും​ബൈ, താ​നെ എ​ന്നി​വി​ട​ങ്ങ​ളി​ൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തോരാമഴയിൽ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്ത​ത് 50 വി​മാ​ന​ങ്ങ​ളാ​ണ്. മുംബൈ തീരത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​ത​യും നൽകിയിട്ടുണ്ട്. ഇന്നും മും​ബൈ, റാ​യ്ഗ​ഡ്, ര​ത്ന​ഗി​രി, സി​ന്ധു​ദു​ർ​ഗ് എ​ന്നീ ജി​ല്ല​ക​ളി​ൽ റെഡ് അലർട്ടാണ്. മുംബൈയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

Related Topics

Share this story