Times Kerala

മണിപ്പൂർ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി: കലാപമുണ്ടായ ശേഷം ഇത് മൂന്നാം തവണ 

 
രാഹുൽ
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അദ്ദേഹം ആദ്യമെത്തിയത് അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ്. രാഹുൽ രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ടിരുന്നു. തുടർന്നാണ്  മണിപ്പൂരിലെ ജിരിബാമിലെത്തിയിരിക്കുന്നത്. രാഹുലിനോടൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലടക്കമുള്ള നേതാക്കളും ഉണ്ട്. ജിരിബാം മേഖലയിൽ നേരത്തെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇവിടേയ്ക്ക് സംഘർഷം വ്യാപിക്കുന്നത് ഈയിടെയാണ്. ഇവിടെ സുരക്ഷാസേനയ്ക്ക് നേരെ ഇന്ന് രാവിലെയും അക്രമികൾ വെടിയുതിർത്തിട്ടുണ്ടായിരുന്നു. രാഹുൽ കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തുകയും, അവിടെയുണ്ടായിരുന്നവരുമായി സംസാരിക്കുകയും ചെയ്തു. ചുരാചന്ദ്പൂർ, മൊയ്റാ​ങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ​ഗവർണർ അനസൂയ ഉയിക്കയുമായി കൂടിക്കാഴ്ച നടത്തുന്നത് വൈകുന്നേരം ആറു മണിക്കാണ്. കലാപമുണ്ടായ ശേഷം രാഹുൽ മണിപ്പൂരിലെത്തുന്നത് ഇത് മൂന്നാം തവണയാണ്. 

Related Topics

Share this story