Times Kerala

രാഹുൽ ഗാന്ധി മണിപ്പൂരിൽ; റഷ്യയിൽ പോയ മോദി എന്നുവരുമെന്ന് കോൺഗ്രസ് 

 
രാഹുൽ ഗാന്ധി മണിപ്പൂരിൽ; റഷ്യയിൽ പോയ മോദി എന്നുവരുമെന്ന് കോൺഗ്രസ് 

ഡൽഹി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ വീണ്ടും സന്ദർശനം നടത്തി രാഹുൽ ഗാന്ധി. കലാപം തുടങ്ങി ഇത് മൂന്നാം തവണയാണ് രാഹുലിന്റെ സന്ദർശനം. കുക്കി -മെയ്തി മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ രാഹുൽ സന്ദർശനം നടത്തി. റഷ്യൻ സന്ദർശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരിൽ പോകുമോ എന്ന കോൺഗ്രസിന്റെ ചോദ്യത്തിന് ഇത് ട്രാജഡി ടൂറിസമെന്നാണ് ബി.ജെ.പി നൽകിയ മറുപടി.

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ മണിപ്പൂർ സന്ദർശനമായിരുന്നു ഇത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട് കഴിഞ്ഞാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂർ, മൊയ്റാ​ങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദർശനം നടത്തി.

ക്യാമ്പുകളിൽ ഉള്ളവരുമായി രാഹുൽ സംഭവിച്ചു. വൈകിട്ട് ഗവർണറുമായി കൂടിക്കാഴ്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലൽ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ടായിരിന്നു.

Related Topics

Share this story