Times Kerala

ചോദ്യപേപ്പർ ചോർന്നു: സുപ്രിംകോടതിയിൽ സമ്മതിച്ച് കേന്ദ്രം, കേസ് ജൂലൈ 11ന് പരിഗണിക്കും

 
 മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി


ഡൽഹി: നീറ്റ് പരീക്ഷ റദ്ദ് ചെയ്യണമെന്ന ഹരജിയിൽ സുപ്രിംകോടതി വാദം കേൾക്കുന്നു. പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് ടെലിഗ്രാമിലൂടെ ചോദ്യപേപ്പറുകൾ ചോർന്നെന്ന് ഹരജിക്കാരുടെ വാദം. ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന് ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ ചോർച്ച നടന്നതെന്നും അതിന്റെ ആനുകൂല്യം ലഭിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സോളിസിറ്റർ ജനറൽ നൽകിയ മറുപടി.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ഒരു സംഘം പ്രവർത്തിച്ചതായി ബിഹാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും കിട്ടി. പട്ണയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ മാത്രമാണ് ചോദ്യപേപ്പർ ചോർച്ച ഉണ്ടായതെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചു.

Related Topics

Share this story